ബംഗ്ലാദേശില്‍ തുണിഫാക്ടറിയില്‍ തീപിടുത്തം: 112 മരണം

ഞായര്‍, 25 നവം‌ബര്‍ 2012 (16:21 IST)
PRO
PRO
ബംഗ്ളാദേശില്‍ തുണി ഫാക്ടറിയില്‍ ഇന്നലെ രാത്രി വൈകിയുണ്ടായ തീപിടുത്തത്തില്‍ 112 മരണം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് ഏകദേശം 2000 ത്തോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപ്പേര്‍ മരിച്ചത്.

തലസ്ഥാനമായ ഢാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സവറിലെ തസ്റീന്‍സ് ഫാഷന്‍സിന്റെ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും സഹായവും തേടിയിട്ടുണ്ട്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ബംഗ്ളാദേശില്‍ നാലായിരത്തോളം തുണി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്.


വെബ്ദുനിയ വായിക്കുക