ബംഗ്ലാദേശില്‍ തീപിടുത്തം: 7 മരണം

ശനി, 14 മാര്‍ച്ച് 2009 (16:57 IST)
ബംഗ്ലാദേശ്‌ തലസ്ഥാനമായ ധാക്കയിലെ ഒരു ഷോപ്പിങ്‌ മാളിലുണ്ടായ തീപിടുത്തത്തില്‍ ഏഴ്‌ പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് 19 നിലകളുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.

മരിച്ചവരില്‍ ആറ്‌ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കെട്ടിടത്തിന്‍റെ മുകളിലെ നിലകളിലാണ് തീപിടുത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിരവധി കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേറ്റ്‌ ഓഫീസുകളും കോര്‍പ്പറേറ്റ് ഓഫീസുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക