ഫ്ലോറിഡക്കാരി 4 മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു

ബുധന്‍, 16 മെയ് 2012 (15:46 IST)
PRO
PRO
ഫ്ലോറിഡയില്‍ നാല് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ടോണിയ തോമസ്‌ (33) എന്ന സ്ത്രീയാണ് കുട്ടികളെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കിയത്.

കേപ്‌ കാര്‍ണിവലില്‍ നിന്ന് പടിഞ്ഞാറ്‌ പോര്‍ട്ട്‌ സെന്റ്‌ ജോണ്‍ നഗരത്തിലാണ്‌ ദാരുണസംഭവം ഉണ്ടായത്. 17നും 12നും മധ്യേ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഒരു കുട്ടിയെ ടോണിയ ആദ്യം വെടിവച്ചു. ഇത് കണ്ട് ഭയന്നോടിയ മറ്റ് മൂന്ന് കുട്ടികള്‍ അയല്‍‌വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു. എന്നാല്‍ ടോണിയ കുട്ടികളെ വീട്ടിലേക്ക് തിരികെ വിളിച്ചു. അയല്‍വാസി ഫോണ്‍ ചെയ്തത് പ്രകാരം പൊലീസ് എത്തുമ്പോഴേക്കും അവര്‍ മറ്റ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ഈ സ്ത്രീ ഇങ്ങനെ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക