സാമൂഹിക വെബ്സൈറ്റ് ആയ ഫേസ്ബുക്ക് അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. ഫേസ്ബുക്ക് അടച്ചുപൂട്ടാന്‍ പോവുകയാണെന്ന് ‘വീക്ക്‌ലി വേള്‍ഡ് ന്യൂസ്’ എന്ന വെബ്സൈറ്റ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.
ഫേസ്ബുക്കിന്റെ നിയന്ത്രണം കൈവിട്ടു പോയി എന്നും സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ ജീവിതം കടുത്ത പിരിമുറുക്കത്തിലായതിനാല്‍ മാര്‍ച്ചിലേക്ക് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിര്‍ത്താനാണ് പരിപാടിയെന്നുമായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
വാര്‍ത്തവന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ കടുത്ത ആശങ്കയിലായിരുന്നു. ‘ഫേസ്ബുക്ക് അടച്ചുപൂട്ടുകയാണോ?’ എന്നതായിരുന്നു ശനിയാഴ്ച ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പതിനാലാമത്തെ വാചകം. ഇത് ഞായറാഴ്ച രാവിലെ ആയപ്പോഴേക്കും പത്താമത്തേതായി മാറിയിരുന്നു.
ഫേസ്ബുക്ക് തങ്ങളുടെ ഡാറ്റ മൈസ്പേസിലേക്കോ ട്വിറ്ററിലേക്കോ മാറ്റുകയാണെന്ന ഊഹാപോഹങ്ങള്‍ക്കും വാര്‍ത്ത വഴിയൊരുക്കിയിരുന്നു.
എന്നാല്‍, പ്രവര്‍ത്തനം നിര്‍ത്താനുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നും തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ എന്നും അതിനാല്‍ മറ്റൊരു നെറ്റ് സ്ഥലത്തേക്ക് മാറുന്ന പ്രശ്നമില്ല എന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞതായി ‘ഡെയ്‌ലി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.