ഫെയ്‌സ്ബുക്കില്‍ ഇസ്രയേലി വനിതാ സൈനികരുടെ നഗ്നചിത്രങ്ങള്‍ക്ക് പുറമെ വീഡിയോയും
വ്യാഴം, 13 ജൂണ്‍ 2013 (20:26 IST)
WD
WD
ഫെയ്സ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്രയേലി വനിതാ സൈനികരുടെ വീഡിയോയും യൂട്യൂബില്‍ പ്രചരിക്കുന്നു. വനിതാ സൈനികര്‍ നഗ്നരായി നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നത്.
നേരത്തെ ഫെയ്സ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇസ്രയേലി വനിതാ സൈനികരെ ശിക്ഷിച്ചിരുന്നു. സൈനികരെ റിക്രൂട്ട് ചെയ്യുന്ന സമയത്ത് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് കരുതുന്നത്. ദക്ഷിണ ഇസ്രയേലിലെ സൈനിക ക്യാമ്പിലെ ഒരു സംഘം വനിതാ സൈനികരാണ് നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സൈനികര്‍ വസ്ത്രം അഴിക്കുന്നതും അടിവസ്ത്രത്തില്‍ നില്‍ക്കുന്നതുമയ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.
സൈനികരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇസ്രയേല്‍ സൈന്യത്തിന് അപമാനമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി പറഞ്ഞു. ഇസ്രയേലി യുവ സൈനികര്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദ പോസ്റ്റുകള്‍ ഇട്ടിരുന്നു.