പ്രവാചകന്‍ മുഹമ്മദിനെ ചൊല്ലി വീണ്ടും വിവാദം

വ്യാഴം, 3 ജനുവരി 2013 (17:52 IST)
PRO
PRO
പ്രവാചകന്‍ മുഹമ്മദിന്റെ പേരില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക. Charlie Hebdo എന്ന മാസികയാണ് പ്രവാചകന്റെ ജീവിതകഥയുടെ ഹാസ്യാവിഷ്കാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് ഇതേ മാസികയുടെ ഓഫിസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു.

യേശുവിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രവാചകനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഹാസ്യത്തിനപ്പുറം പ്രവാചകനെ കൂടുതല്‍ അറിയുക എന്നതാണ് പുസ്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാസിക അവകാശപ്പെടുന്നു. ഒരു ഫ്രഞ്ച്-ട്യൂണിഷ് മനഃശാസ്ത്രജ്ഞന്‍ ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മാസികയുടെ എഡിറ്റര്‍ പറയുന്നത്.

മരുഭൂമിയില്‍ ഒട്ടകത്തിനൊപ്പമുള്ള പ്രവാചകന്റെ ചിത്രമാണ് ഈ പുസ്തകത്തിന്റെ പുറംചട്ട.

2006-ല്‍ ഒരു ഡെന്‍മാര്‍ക്ക് പത്രം പ്രസിദ്ധീകരിച്ച പ്രവാചകന്റെ വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചാണ് ഈ മാസിക ഇസ്ലാം സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. ഇപ്പോള്‍ പുസ്തകത്തിലൂടെ വീണ്ടും പ്രതിഷേധത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക