ആഴ്ചയില്‍ ഒരുപ്രാവശ്യമെങ്കിലും പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ ദൈവവുമായി കുടുതല്‍ അടുക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പോണ്‍ വീഡിയോകള്‍ കാണുന്നവരില്‍ പാപബോധം വര്‍ധിക്കും. ഇത് അവരെ പ്രാര്‍ത്ഥനയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഓക്ലഹോമ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫസറായ സാമുവല്‍ പെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
പോണ്‍ കാണുന്നതിലൂടെ ഇത്തരക്കാരില്‍ പാപബോധം കൂടുകയും ഇതില്‍ നിന്നും മോചനം നേടാനായി അവര്‍ പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും ചെയ്യും എന്നാണ് പഠനം പറയുന്നത്. പഠനത്തിന്റെ ഭാഗമായി സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്ന 1314 പേരെ ആറ് മാസം നിരീക്ഷിച്ചു. ഇക്കാലയളവില്‍ ഇവരുടെ മതപരമായ താല്പര്യ കൂടിവന്നു എന്ന് കണ്ടെത്തി.