പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍; പീഡനത്തിനിരയായവരില്‍ പതിനാലുകാരിയും

ഞായര്‍, 19 ജൂണ്‍ 2016 (16:23 IST)
പതിനെട്ടുകാരിയുള്‍പ്പടെ പന്ത്രണ്ട് കുട്ടികളെ തടവില്‍ പാര്‍പ്പിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അന്‍പതുകാരന്‍ അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശിയായ ലീ കപ്‌ലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കപ്‌ലന്‍ താമസിക്കുന്ന വീടിന്റെ പുറത്ത് യാദൃശ്ചികമായി ചില പെണ്‍കുട്ടികളെ കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ പീഡന വിവരം പുറത്തറിഞ്ഞത്.
 
ആറ് മാസം മുതല്‍ പതിനെട്ട് വര്‍ഷം വരെയാണ് ഇയാള്‍ പന്ത്രണ്ട് പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചു വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയും ഈ പീഡനത്തിന് കൂട്ടുനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി.
 
നേരത്തെ പതിനാല് വയസുകാരിയായ തങ്ങളുടെ മകളെ കപ്‌ലന് സമ്മാനമായി നല്‍കിയ മതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നതായി പൊലീസ് അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക