പൂച്ചകളുടെ നഖം പിഴുതെടുത്തയാള്‍ക്ക് ജയില്‍!

ശനി, 23 ഫെബ്രുവരി 2013 (14:37 IST)
PRO
PRO
പൂച്ചക്കുഞ്ഞുങ്ങളോട് ക്രൂരതകാട്ടിയ ആള്‍ക്ക് ഒരു വര്‍ഷം ജയില്‍ശിക്ഷ. എറിക് ഫെലിപ്പ് ഗാസ്കിന്‍ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. മകള്‍ വളര്‍ത്തുന്ന പൂച്ചക്കുഞ്ഞുങ്ങളുടെ നഖങ്ങള്‍ ഇയാള്‍ പിഴുതെടുക്കുകയായിരുന്നു. കഴിഞ്ഞ മെയില്‍ ആണ് ഗാസ്കിന്‍ അറസ്റ്റിലായത്.

മകളുടെ സിംബ, പുംബ എന്നിങ്ങനെ പേരുള്ള പൂച്ചക്കുഞ്ഞുങ്ങളോടായിരുന്നു ഇയാളുടെ ക്രൂരത. നഖങ്ങള്‍ പിഴുത് മാറ്റിയതിനെ തുടര്‍ന്ന് ഇവയ്ക്ക് അണുബാധയുണ്ടായി. തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു. ഒടുവില്‍ ഇവയെ ദയാവധം ചെയ്യുകയായിരുന്നു. ഇയാളുടെ ക്രൂരതയില്‍ നിന്ന് പൂച്ചകള്‍ കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ അവയുടെ കൈകാലുകളിലെ എല്ലുകള്‍ ഇയാള്‍ ഒടിച്ചതായും മൃഗഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

മൃഗങ്ങളോടുള്ള കൊടിയ കുറ്റകൃത്യമാണ് ഇയാള്‍ നടത്തിയത് എന്നാണ് മൃഗസ്നേഹികള്‍ അഭിപ്രായപ്പെട്ടത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ മൂന്ന് വര്‍ഷം പ്രൊബേഷനും 40 മണിക്കൂ‍ര്‍ സാമൂഹ്യസേവനവും 200 ഡോളര്‍ പിഴയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. പ്രൊബേഷന്‍ കാലത്ത് ഇയാള്‍ മൃഗങ്ങളുമായി ഇടപഴകാന്‍ പാടില്ല.

വെബ്ദുനിയ വായിക്കുക