പീഡനം നടന്നത് തലയില്‍ ചെകുത്താന്‍ കയറിയപ്പോള്‍: ഖുറാന്‍ അധ്യാപകന്‍

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (12:53 IST)
PRO
PRO
നാല് വയസ്സുകാരനെ ഖുറാന്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ തുടരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള 24-കാരനായ അധ്യാപകന്‍ ആണ് പാകിസ്ഥാന്‍ സ്വദേശിയായ ബാലനെ പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ജൂലൈ 18-നാണ് സംഭവം നടന്നതെന്ന് ബാലന്റെ പിതാവ് പറഞ്ഞു. വ്യാഴം, വെള്ളി എന്നിവ ഒഴികെയുള്ള ദിവസങ്ങളിലാണ് അധ്യാപകന്‍ ബാലനെ ഖുറാന്‍ പഠിപ്പിച്ചിരുന്നത്. വീട്ടിലെത്തിയാ‍ണ് പാഠങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നത്. പഠനത്തിനിടെയായിരുന്നു പീഡനം. എന്നാല്‍ ആ സമയത്ത് തന്റെ തലയില്‍ ചെകുത്താന്‍ കയറിയിരിക്കുകയായിരുന്നു എന്നും അങ്ങനെയാണ് പീഡനം സംഭവിച്ചതെന്നുമാണ് അധ്യാപകന്‍ പൊലീസിനോട് പറഞ്ഞത്.

പീഡനം നടന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഈ അധ്യാപകന് വധശിക്ഷ വരെ ലഭിച്ചേക്കും.

വെബ്ദുനിയ വായിക്കുക