പാവപ്പെട്ടവര്‍ക്കായി ഒരു പാവപ്പെട്ട പള്ളി വേണം: മാര്‍പാപ്പ
ശനി, 16 മാര്‍ച്ച് 2013 (18:01 IST)
PRO
PRO
പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച ജെസ്യൂട്ട് മിഷണറി സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയെ മാതൃകയാക്കിയാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതെന്ന് പുതിയ മാര്‍പാപ്പ. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകത്തെ പാവപ്പെട്ടവര്‍ക്കായി പാവപ്പെട്ട ഒരു പള്ളി പണിയണമെന്ന് മാര്‍പാപ്പ പറഞ്ഞു. സഹജീവികളായ പാവപ്പെട്ടവരെ നമ്മള്‍ മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്കുള്ളില്‍ തിന്മയുണ്ടെങ്കില്‍ അത് തിരുത്താന്‍ പ്രേരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതുപോലെ നന്മയെ പ്രോത്സാഹിപ്പിക്കാനും തയ്യാറാകണം-പാപ്പ പറഞ്ഞു.