പാലസ്തീന്‍ അംബാസിഡര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

വ്യാഴം, 2 ജനുവരി 2014 (13:27 IST)
PRO
ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗില്‍ പാലസ്തീന്‍ അംബാസിഡര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാലസ്തീന്‍ അംബാസിഡര്‍ ജമാല്‍ അല്‍ ജമാല്‍ ആണ് തന്റെ വസതിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ബുധനാഴ്ച്ച വൈകുന്നേരം പ്രാഗിലുള്ള ജമാലിന്റെ പുതിയ വസതിയിലാണ് സ്ഫോടനം നടന്നത്. പഴയ വസതിയില്‍ നിന്നും ഇവിടേയ്ക്ക് കൊണ്ടുവന്ന ഒരു പെട്ടി തുറക്കവെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനം നടക്കുന് ജമാലിന്റെ കുടുബവും വസതിയിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക