പാകിസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം

തിങ്കള്‍, 17 മാര്‍ച്ച് 2014 (10:20 IST)
PRO
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കുകയും ധര്‍മശാല തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷം. വിശുദ്ധഗ്രന്ഥം ഹിന്ദുമതക്കാരന്‍ തീയിട്ട് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ലര്‍ക്കാനയില്‍ ജനക്കൂട്ടം അക്രമാസക്തമായത്.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മതഗ്രന്ഥം തീയിട്ടെന്ന വാര്‍ത്ത പരന്നതോടെ സ്ഥലത്തെ മതപഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ സംഘടിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു.

ആരോപണവിധേയനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തത്. ആരോപണവിധേയന്‍ മയക്കുമരുന്നിന് അടിമയാണെന്നും ലര്‍ക്കാനയിലെ ഹിന്ദുസമൂഹം ഇതരമതവിശ്വാസങ്ങളെ ഒരുകാലത്തും അനാദരിച്ചിട്ടില്ലെന്നും പ്രാദേശിക ഹിന്ദു പഞ്ചായത്ത് തലവി കല്‍പ്പന ദേവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക