പാകിസ്ഥാനിലെ കറാച്ചിയില്‍ വംശീയ കലാപത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. മുത്താഹിദ ക്വാമി മൂവ്മെന്‍റ്(എം ക്യു എം) എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
പ്രകോപിതരായ എംക്യുഎം പ്രവര്‍ത്തകര്‍ കറാച്ചിയിലെ വിവിധ ഭാഗങ്ങളില്‍ പാഷ്തുന്‍ വിഭാഗങ്ങള്‍ക്കു നേരെ വെടിവയ്പ്പ് നടത്തുകയായിരുന്നു. നഗരത്തിന്‍റെ പലഭാഗങ്ങളിലും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തയായി പാകിസ്‌താനില്‍ നിന്നുള്ള ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
കലാപവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവി അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് 6000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആക്രമണങ്ങളില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.