പാകിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കടലില്‍ പുതിയ ദ്വീപ് രൂപം കൊണ്ടു
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (10:27 IST)
PRO
PRO
ഇന്നലെ പാകിസ്ഥാനിലുണ്ടായ വന്‍ഭൂചലനത്തില്‍ പുതിയ ദ്വീപ് രൂപം കൊണ്ടു. ഗോധര്‍ തീരത്ത് നിന്ന് 600 മീറ്റര്‍ അകലെയാണ് ദ്വീപ് രൂപം കൊണ്ടിരിക്കുന്നത്. ഭൂചലനത്തിന് ശേഷമാണ് കടലില്‍ ദ്വീപ് പൊങ്ങിവന്നത്. ഗവേഷകര്‍ ദ്വീപിനെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഇന്നലെ വൈകുന്നേരം 4.30-നുണ്ടായ ഭൂചലനം ഒരു മിനിറ്റോളം നീണ്ട് നിന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബലൂചിസ്ഥാനിലെ ഖുസ്‌ദാറാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അവാരനിലാണ്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പലപ്രദേശങ്ങളിലേക്ക് ഇനിയും എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ ഇനിയും കൂടാനിടയുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും ജനസംഖ്യ താരതമ്യേനെ കുറവാണ്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടത്തായി റിപ്പോര്‍ട്ടുണ്ട്.