പരസ്യമായി ലൈംഗികബന്ധം, യു എസ് ദമ്പതികള്‍ അറസ്റ്റില്‍

വ്യാഴം, 2 ഓഗസ്റ്റ് 2012 (16:14 IST)
PRO
പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അമേരിക്കന്‍ ദമ്പതികള്‍ അറസ്റ്റിലായി. ഒരു ഷോപ്പിംഗ് സെന്‍ററിലെ ഇടനാഴിയില്‍ വച്ചാണ് ദമ്പതികള്‍ ലൈംഗികകേളികള്‍ നടത്തിയത്. ഇവര്‍ ഷോപ്പില്‍ നിന്ന് ഒരു ജെല്ലി ട്യൂബ് മോഷ്ടിക്കുകയും ചെയ്തിരുന്നു.

കന്‍സാസ് സ്വദേശികളായ ടിന ജിയാനകോണ്‍, ജൂലിയന്‍ കോള്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ റെനോ കൌണ്ടി ജയിലിലേക്ക് മാറ്റി.

മോഷണത്തിനും ആഭാസകരമായ പ്രവര്‍ത്തികള്‍ പരസ്യമായി ചെയ്തതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 22കാരിയായ യുവതിയും ഭര്‍ത്താവും ഷോപ്പിംഗ് സെന്‍ററിലെ മറ്റ് കസ്റ്റമേഴ്സിന് മുമ്പില്‍ വച്ച് പരസ്യമായി ലൈംഗിക കേളികളില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക