പണമില്ല, വിക്കിലീക്സ് പ്രസിദ്ധീകരണം നിര്‍ത്തി!

തിങ്കള്‍, 24 ഒക്‌ടോബര്‍ 2011 (20:55 IST)
PRO
വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍‌ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് വിക്കിലീക്സിന് വിനയായത്.

വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്.

അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്.

എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍‌ജ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക