നൈജീരിയയില്‍ തീവ്രവാദികള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തി

ബുധന്‍, 19 ജൂണ്‍ 2013 (12:20 IST)
WD
WD
മുസ്ലിം തീവ്രവാദികള്‍ നൈജീരിയയില്‍ ഒമ്പത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തി. കിഴക്കന്‍ നൈജീരിയയിലാണ് ക്രൂരമായ ആക്രമണം നടന്നത്.

ഒരാഴ്ചക്കിടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ബൊക്കോ ഹറാം വിഭാഗത്തില്‍പ്പെട്ട തീവ്രവാദികളാണ് ആക്രമണം നടത്തിയത്. തീവ്രവാദികള്‍ സ്കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബൊക്കോ ഹറാം തീവ്രവാദികളെ ചെറുക്കുന്നതിനായി സര്‍ക്കാര്‍ കിഴക്കന്‍ നൈജീരിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തെ സഹായിച്ചതിന് യുവജനതയ്ക്ക് നല്‍കിയ ശിക്ഷയാണിതെന്ന് ബൊക്കോ ഹറാം വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക