ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് സഹായവുമായി ബോളിവുഡ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ മനീഷ കൊയ്‌രാള. ഇതിന്റെ ഭാഗമായി യു എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ നേപ്പാളിനു വേണ്ടിയുള്ള ഗുഡ്‌വില്‍ അംബാസഡറായി മനീഷ പ്രവര്‍ത്തിക്കും. കഴിഞ്ഞമാസം 25ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കഷ്‌ടപ്പെടുന്ന ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും അവരുടെ ശിശുക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനത്തെ ആയിരിക്കും മനീഷ നയിക്കുക.
തന്റെ മാതൃരാജ്യത്തിനു വേണ്ടി ഈ സമയത്ത് യു എന്‍ എഫ് പി എയുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മനീഷ പ്രസ്താവനയില്‍ പറഞ്ഞു. യു എന്‍ എഫ് പി എയുടെ ഇടപെടലുകള്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന സമയമാണ് ഇതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ, ഏകദേശം, 1, 26, 000 ഗര്‍ഭിണികളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.