നെല്‍‌സണ്‍ മണ്ഡേല ഗുരുതരാവസ്ഥയില്‍

ശനി, 8 ജൂണ്‍ 2013 (14:57 IST)
PRO
PRO
ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെല്‍‌സണ്‍ മണ്ഡേലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ പഴുപ്പ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്.

കുറച്ചു ദിവസമായി ആരോഗ്യസ്ഥിതി ക്രമത്തില്‍ മോശമായി വരികയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് പ്രിട്ടോറിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

94 പിന്നിട്ട മണ്ഡേലയെ മാസങ്ങള്‍ക്കിടയില്‍ ഇത് മൂന്നാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏപ്രിലില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പത്തുദിവസം ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ പിത്താശയക്കല്ല് എടുത്തുമാറ്റാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കുകയുണ്ടായി.

വെബ്ദുനിയ വായിക്കുക