നെല്‍‌സണ്‍ മണ്ടേലയ്ക്ക് അമിനയോട് പ്രണയമുണ്ടായിരുന്നു

ശനി, 30 മാര്‍ച്ച് 2013 (17:02 IST)
PRO
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും വംശീയതയ്ക്കെതിരായ പോരാട്ടത്തിന്‍റെ പ്രതീകവുമായ നെല്‍സന്‍ മണ്ടേലയ്ക്ക് ഇന്ത്യക്കാരിയായിരുന്ന അമിനാ കച്ചാലിയയോട് പ്രണയം തോന്നിയിരുന്നു.

മണ്ടേല തന്റെ മനസിലെ പ്രണയം അമിനായോട് വെളിപ്പെടുത്തിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നുവത്രെ.അന്തരിച്ച അമിനയുടെ മരണാനന്തരം പുറത്തിറക്കിയ അവരുടെ ആത്മകഥയായ When Hope and History Rhyme ലാണ് അധികമാരും അറിയാത്ത ഈ വെളിപ്പെടുത്തല്‍.

ആഫ്രിക്കന്‍ നാഷണന്‍ കോണ്‍ഫ്രന്‍സ് നേതാവായിരുന്ന യൂസഫ് കച്ചാലയുടെ വിധവയാണ് അമിന. മണ്ടേല നിരവധി തവണ തന്നെ അപാര്‍ട്ട്മെന്റിലും വീട്ടിലും ഓഫീസിലും വന്നു കണ്ട കാര്യവും പുസ്തകത്തില്‍ പറയുന്നു. ഒരു തവണ മണ്ടേലയോട് ആക്രോശിച്ചു സംസാരിക്കേണ്ടി വന്ന സംഭവവും പുസ്തകത്തില്‍ പറയുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് മണ്ടേല ഇപ്പോള്‍ ആശുപത്രി വാസത്തിലാണ്.



വെബ്ദുനിയ വായിക്കുക