നെറ്റില്‍ പ്രഷര്‍കുക്കറും ബാഗും സേര്‍ച്ച് ചെയ്തു; പൊലീസ് വീട്ടിലെത്തി
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (15:26 IST)
PRO
നെറ്റില്‍ പ്രഷര്‍ കുക്കറും ബാഗും സേര്‍ച്ച് ചെയ്തതിനു പിന്നാലെ പൊലീസ് വീട്ടിലെത്തി. അമേരിക്കക്കാരിയായ മിഷെലോ കാറ്റലാനോ എന്ന എഴുത്തുകാരിയുടെ വീട്ടിലാണ് രഹസ്യാന്വേഷകരെത്തിയത്.
തന്റെ ബ്ലോഗിലാണ് മിഷെലോ ഇത് വെളിപ്പെടുത്തിയത്. ആറോളം ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി മിഷെലിന്റെ വിവരങ്ങള്‍ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞത്. അവരുടെ വീട്ടില്‍ ഉപയോഗിക്കുന്ന പ്രഷര്‍ കുക്കറിനെക്കുറിച്ച് പോലും ഇവര്‍ ചോദിച്ചറിഞ്ഞത്രെ.
ഒരിക്കല്‍ മിഷേല്‍ ‘പ്രഷര്‍ കുക്കറി’നെക്കുറിച്ച് സേര്‍ച്ച് നടത്തുകയും അടുത്ത സമയത്തായി അവരുടെ ഭര്‍ത്താവ് ബാഗ് സേര്‍ച്ച് ചെയ്യുകയും പിന്നീട് അവരുടെ മകന്‍ ബോംബ് നിര്‍മാണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത വായിക്കുകയും ചെയ്തതായിരിക്കാം ഇതിന് കാരണമെന്ന് അവര്‍ കരുതുന്നു.