നാലുവരി പാലം തകര്‍ന്ന് നദിയില്‍ വീണു

വെള്ളി, 24 മെയ് 2013 (20:30 IST)
PRO
PRO
വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് നദിയില്‍ വീണ് നിരവധിപ്പേര്‍ക്ക് പരുക്ക്. ഒട്ടനവധി വാഹനങ്ങള്‍ നദിയിലേക്ക് വീഴുകയും ഗതാഗതം പൂര്‍ണ്ണമായും നിലക്കുകയും ചെയ്തു.

നാലുവരിപ്പാതയുള്ള പാലം യുഎസ് പസഫിക്ക് നോര്‍ത്ത്‌വെസ്റ്റിനെയും കാനാഡയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് പാലം തകര്‍ന്ന് നദിയില്‍ വീണത്.

മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പാലം തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താന്‍ സാ‍ധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക