ദേവയാനി ഖോബ്രഗഡെയുടെ സ്ഥാനക്കയറ്റം നല്‍കുക താല്‍ക്കാലിക പരിരക്ഷ; അസ്വീകാര വ്യക്തിയായി പ്രഖ്യാപിക്കും?

ശനി, 21 ഡിസം‌ബര്‍ 2013 (09:25 IST)
PRO
വിസ ക്രമക്കേട് ആരോപിച്ച് അമേരിക്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ദേവയാനി ഖോബ്രഗഡെയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് താല്‍ക്കാലിക പരിരക്ഷ മാത്രമെ നല്‍കുകയുള്ളൂവെന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ നയതന്ത്ര വിഭാഗം മറ്റു വഴികള്‍ തേടുന്നതായി സൂചന.

കേസുകള്‍ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനൊപ്പം മറ്റ് നയതന്ത്ര വഴികള്‍ കൂടി ആലോചിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥ പ്രകാരം വിദേശ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നയതനത്ര പ്രതിനിധിയെ അസ്വീകാര്യ വ്യക്തിയെന്ന് പ്രഖ്യാപിച്ച് മാതൃരാജ്യത്തിന് തിരികെ വിളിക്കാനാവുമത്രെ.

ദേവയാനി ഖോബ്രാഗഡയെ അസ്വീകാര്യ വ്യക്തിയെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയാണെങ്കില്‍ നാട്ടിലേക്ക് തന്നെ തിരികെ വിടാന്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥ പ്രകാരം അമേരിക്ക നിര്‍ബന്ധിതമാവുകയും ചെയ്യും.

നയതന്ത്ര പരിരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സഭയിലെ ദൗത്യസംഘത്തിലേക്ക് ദേവയാനിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ ദേവയാനിക്ക് ഇനി അറസ്റ്റു ചെയ്യപ്പെടുന്നതില്‍ നിന്ന് ഒഴിവാകാനാകും.

വെബ്ദുനിയ വായിക്കുക