ദേവയാനി കൊബ്രഗഡെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

വെള്ളി, 20 ഡിസം‌ബര്‍ 2013 (21:09 IST)
PRO
PRO
ഇന്ത്യയുടെ നയതന്ത്രജ്ഞ ദേവയാനി കൊബ്രഗഡെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനും അമേരിക്കയുടെ സ്പെഷല്‍ ഏജന്റുമായ മാര്‍ക് ജെ സ്മിത്ത്. മജിസ്ട്രേറ്റ് ജഡ്ജ് മുമ്പാകെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത്.

വിസാ നടപടിക്രമങ്ങളിലും തൊഴില്‍നിയമങ്ങളിലും കടുത്ത ലംഘനം നടത്തിയെന്നാണ് സ്മിത്തിന്റെ അവകാശവാദം. യുണൈറ്റഡ് സ്റ്റേറ്റ്സ് കോഡ് 1001ഉം 1002 ഉം പ്രകാരം വിസയില്‍ തട്ടിപ്പ് നടത്തിയെന്നും ആരോപിക്കുന്നു, നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ദേവയാനി വീട്ടുജോലിക്കാരിക്ക് വിസ വാങ്ങിയത്.

അടുത്ത പേജില്‍: ജോലിക്കാരിയുടെ വേതനവ്യവസ്ഥ ലംഘിച്ചു


PRO
PRO
വീട്ടുജോലിക്കാരിയുടെ വേതനവ്യവസ്ഥ ലംഘിച്ചുവെന്നതാണ് മറ്റൊരു പ്രധാന ആരോപണം. അമേരിക്കന്‍ തൊഴില്‍ നിയമപ്രകാരം ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂര്‍ വരെ ജോലി ചെയ്താല്‍ അവധി നല്‍കണം. വേതനാ വ്യവസ്ഥപ്രകാരം മണിക്കൂറിന് 9.75 ഡോളര്‍ നല്‍കണം. എന്നാല്‍ വീട്ടുജോലിക്കാരിക്ക് 3.37 ഡോളര്‍ മാത്രമാണ് നല്‍കിയിരുന്നത്.

കരാര്‍പ്രകാരം കുറഞ്ഞ വേതനം മാസം 30,000 ഇന്ത്യന്‍ രൂപയും അധികസമയം ജോലി ചെയ്താല്‍ കൂടുതല്‍ പണവും നല്‍കാമെന്നായിരുന്നു ദേവയാനിയുടെ വാഗ്ദാനം. എന്നാല്‍ മാസം 25,000 രൂപയും അധിക ജോലിക്ക് 5,000 രൂപയും തന്നിരുന്നതായാണ് ജോലിക്കാരിയുടെ മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത പേജില്‍: വിസയ്ക്കുള്ള രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചു


PRO
PRO
വിസയ്ക്കുള്ള രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നാണ് മറ്റൊരു ആരോപണം. 2012 നവംബര്‍ 11ന് സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമത്വമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം. സ്വയം വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന നിയമം പോലും പാലിച്ചിട്ടില്ല. ഇവയെല്ലാം ദേവയാനിയുടെ ഐപി അഡ്രസുള്ള കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചവയാണ്.

തൊഴില്‍നിയമങ്ങളില്‍ ലംഘനവും കൃത്രിമത്വവും കാണിച്ചതിനാണ് ദേവയാനിയെ അറസ്റ്റ് ചെയതതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. അമേരിക്കയുടെ ഈ നിലപാട് കടുത്ത പ്രതിഷേധം തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്ക മാപ്പ് പറയുന്നതില്‍ കുറഞ്ഞൊരു നടപടിക്കും തയാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക