ദുര്‍മന്ത്രവാദിനി എന്ന് കരുതി അമ്മയെ കൊന്നു; നഗ്നനായി നടന്നു
വ്യാഴം, 31 ജനുവരി 2013 (19:51 IST)
PRO
PRO
ദുര്‍മന്ത്രവാദിനിയാണെന്ന് കരുതി 44 കാരന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തി. തെക്കന്‍ ലണ്ടനിലെ ഫോറസ്റ്റ് ഹില്ലില്‍ 2012 മാര്‍ച്ചില്‍ ആയിരുന്നു സംഭവം. ഡാനിയല്‍ കോറിയറ്റ് എന്നയാളാണ് അമ്മ എലിസബത്തിനെ(76) ക്രൂരമായി കൊലപ്പെടുത്തിയത്. കോറിയറ്റിനെ മാനസിക രോഗത്തിന് ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിട്ടു. മെറ്റര്‍ വാര്‍ഡില്‍ ആയിരിക്കും ഇയാള്‍ ബാക്കിയുള്ള ജീവിതം ജീവിച്ചുതീര്‍ക്കുക.
50ലേറെ മുറിവുകളാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ദേഹത്ത് ഉണ്ടായിരുന്നത്. തല അറുത്തുമാറ്റിയ നിലയില്‍ ആയിരുന്നു. കോറിയറ്റിന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി പതിനെട്ടാം വയസ്സില്‍ തന്നെ സ്ഥിരീകരിച്ചതാണ്. ഇയാള്‍ ചിലപ്പോള്‍ നഗ്നനായി നടക്കുന്നത് അയല്‍ക്കാരും കണ്ടിട്ടുമുണ്ട്.
തന്റെ അമ്മ ദുര്‍മന്ത്രവാദിനിയാണെന്ന് ഇയാള്‍ കോടതിയിലും പറഞ്ഞു. താന്‍ ‘ദൈവത്തിന്റെ മകന്‍’ ആണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. കൊലയ്ക്ക് ശേഷം തെരുവിലൂടെ നഗ്നനായി നടന്ന ഇയാള്‍ പിന്നീട് ഒരു ട്രെയിന്‍ സ്റ്റേഷനില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.