ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പ്: മലയാളി തയ്യല്‍ക്കാരന്‍ ഒരുലക്ഷം ദിര്‍ഹവും രണ്ട് ഇന്‍ഫിനിറ്റി കാറുകളും

ചൊവ്വ, 7 ജനുവരി 2014 (09:00 IST)
PRO
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ട് ആഡംബര കാറുകളും ഒരു ലക്ഷം ദിര്‍ഹവും (17 ലക്ഷം രൂപ)​.

തയ്യല്‍ തൊഴിലാളിയായ ഫസലുദ്ദീന്‍ കുറ്റിപ്പാലക്കലിനാണ് മെഗാനറുക്കെടുപ്പ് സമ്മാനം ലഭിച്ചത്. നാട്ടില്‍ ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസമാണ് ഭാഗ്യം ഫസലുദ്ദീനെ തുണച്ചത്.

ഇന്‍ഫിനിറ്റിയുടെ ക്യുഎക്സ്60, ജി 20 എന്നീ കാറുകളാണ് ലഭിപ്പിക്കുക.പത്തു വര്‍ഷമായി ദുബായിലുള്ള ഫസലുദ്ദീന്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലോട്ടറിയില്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്നുണ്ട്.

200 റിയാല്‍ (3400 രൂപ)​ വിലയുള്ള ടിക്കറ്റ് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് എടുക്കുന്നത്. ഇത്തവണ സ്വന്തമായി എടുക്കുകയായിരുന്നു.

പക്ഷേ സുഹൃത്തുക്കള്‍ക്കും സമ്മാനത്തുകയുടെ പങ്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു. നാട്ടല്‍ വച്ചുകൊണ്ടിരിക്കുന്ന വീടു പൂര്‍ത്തിയാക്കണമെന്നതാണ് ആദ്യ മുന്‍ഗണന.

വെബ്ദുനിയ വായിക്കുക