ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടാ‍യിരുന്നു!

ശനി, 10 ഓഗസ്റ്റ് 2013 (10:19 IST)
PRO
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഷെഹരിയാര്‍ ഖാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ദാവൂദ് ഇപ്പോള്‍ യുഎഇയിലേക്ക് കടന്നിട്ടുണ്ടാകും. നവാസ് ഷെരീഫ് സര്‍ക്കാര്‍ ദാവൂദിനെ പോലൊരു അന്താരാഷ്ട്ര കുറ്റവാളിയെ ഒരിക്കലും സംരക്ഷിക്കില്ല. ദാവൂദ് രാജ്യത്തിലുണ്ടെന്നറിഞ്ഞാല്‍ ഉടന്‍ തന്നെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുമായിരുന്നുവെന്ന് ഷെഹരിയാര്‍ ഖാന്‍ വ്യക്തമാക്കി.

ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യയ്ക്ക് നേരത്തെ അറിവ് ലഭിച്ചിരുന്നു. ദാവൂദിന് കറാച്ചിയിലും ഇസ്ലാമാബാദിലും ലാഹോറിലും താവളങ്ങളുണ്ടായിരുന്നതായാണ് സൂചന.

വെബ്ദുനിയ വായിക്കുക