മരണം കാത്ത് തൂക്കുമരത്തിലേക്ക് കയറാന്‍ തുടങ്ങിയ മനുഷ്യന് മാപ്പ് നല്‍കി. ഇറാനിലാണ് തെരുവുസംഘട്ടനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ ബിലാല്‍ എന്നയാള്‍ക്ക് കൊല്ലപ്പെട്ടയാളുടെ മാതാവ് മാപ്പ് നല്‍കിയത്.
ഇറാനിലെ നൗഷഹ്ര് പട്ടണത്തിലായിരുന്നു വധശിക്ഷ പരസ്യമായി നടപ്പാക്കാനിരുന്നത്. ബിലാലിന്റെ കഴുത്തില്‍ തൂക്കുകയറിട്ട ശേഷമാണ്, കൊല്ലപ്പെട്ട അബ്ദുല്ല ഹുസൈന്‍സാദേയുടെ മാതാവ് മാപ്പു നല്‍കിയത്.
ബിലാലിന്റെ മുഖത്ത് കയ്യോങ്ങി അടിച്ച ശേഷമാണ് മാതാവ് മാപ്പു നല്‍കിയതായി അറിയിച്ചത്. തുടര്‍ന്നു തൂക്കുകയര്‍ നീക്കം ചെയ്‌ത് ബിലാലിനെ മോചിപ്പിച്ചു. 2007 ലുണ്ടായ തെരുവുസംഘട്ടനത്തിലാണ് അബ്ദുല്ല കൊല്ലപ്പെട്ടത്.