തന്റെ തലക്ക് നേരെ വെടിയുണ്ട പായിച്ച താലിബാന്‍ ഭീകരരേക്കാള്‍ മലാലയ്ക്ക് പേടി പ്രേതങ്ങളെ
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (09:22 IST)
PRO
തന്റെ തല തകര്‍ത്ത് വെടിയുണ്ട പായിച്ച താലിബാന്‍ ഭീകരരെ പേടിക്കാതെ പാകിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായ്ക്ക് പേടിയില്ല. പക്ഷേ പേടിയുള്ള ഒന്നുണ്ട്. പ്രേതങ്ങള്‍.
"ഞാന്‍ സത്യം പറയാം, എനിക്ക് പ്രേതങ്ങളെ അല്‍പ്പം പേടിയാണ്. ഞങ്ങള്‍ അവയെ പീഡിയാനെന്നാണ് വിളിക്കുന്നത്... രാത്രിയായാല്‍ എനിക്ക് അവയെപ്പറ്റി പേടിയുണ്ടാവും," നോബല്‍ സമ്മാനത്തിനുവരെ പരിഗണിക്കപ്പെട്ട ഈ പതിനാറുകാരി പറയുന്നു.
എന്‍ഡിടിവിക്ക് വേണ്ടി ബര്‍ക്ക ദത്ത് നടത്തിയ അഭിമുഖത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്. 2012 ഒക്ടോബര്‍ 9 നാണ് മലാലയെ താലിബാന്‍ പ്രവര്‍ത്തകര്‍ വെടിവച്ചത്. താലിബാന്റെ വിലക്ക് മറികടന്ന് മലാല എന്ന 15 കാരി നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനങ്ങള്‍ ആയിരുന്നു പ്രകോപനം.
മലാല പറയുന്നു. താലിബാന്‍ ഞങ്ങളെ പേടിക്കുന്നു. വിദ്യാഭ്യാസം ഞങ്ങള്‍ക്ക് തരുന്ന ശക്തിയെ അവര്‍ ഭയപ്പെടുന്നു. സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീകള്‍ ഒരു പങ്കുവഹിക്കുന്നത് സഹിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ കരുതുന്നത് സ്ത്രീകളുടെ ജോലി ഭക്ഷണം പാകം ചെയ്യുകയും കുട്ടികള്‍ക്ക് ജനം ചെയ്യുകയും ചെയ്യുകയെന്നത് മാത്രമാണെന്നും മലാല പറയുന്നു.
തനിക്ക് പാക് പ്രധാനമന്ത്രിയാവണമെന്ന ആഗ്രഹം മലാല ആവര്‍ത്തിച്ചു. തന്റെ രാഹ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. ഇന്ത്യയുമായുള്ള് ബന്ധവും നല്ല പോലെ കൊണ്ടുപോകണമെന്നും മലാല പറയുന്നു.