ടി വി അവതാരകനെ വെടിവച്ചുകൊന്നു

ശനി, 10 ഓഗസ്റ്റ് 2013 (10:27 IST)
PRO
ലിബിയയില്‍ ടി വി അവതാരകനെ വെടിവച്ചുകൊന്നു. ബെന്‍ഗാസിയിലായിരുന്നു സംഭവം. അല്‍ - ഹുറ ടി വിയുടെ അവതാരകനായ ഇസേദിന്‍ ഖുസാദ്‌ ആണ്‌ മരിച്ചത്.

പള്ളിയില്‍ നിന്ന്‌ നമസ്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ കാറില്‍ വച്ചാണ് ഇസേദിന്‍ ഖുസാദിനെ വെടിവച്ചു കൊലപ്പെടുത്തിയത്.

ഖുസാദ്‌ അവതരിപ്പിച്ചിരുന്ന ടി വി പരിപാടിക്ക്‌ പ്രത്യേക രാഷ്ട്രീയ ബന്ധമൊന്നുമില്ലായിരുന്നു എന്നാണ് അല്‍ - ഹുറ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ലിബിയയിലെ ഏറ്റവും വലിയ സംഘര്‍ഷബാധിത പ്രദേശമാണ് ബെന്‍ഗാസി.

വെബ്ദുനിയ വായിക്കുക