ഞാന്‍ കസബിനെ കണ്ടിട്ടേയില്ല: സയീദ്

വ്യാഴം, 18 ഫെബ്രുവരി 2010 (13:54 IST)
PTI
മുംബൈ ആക്രമണത്തിനിടെ പിടിയിലായ തീവ്രവാദി അജ്മല്‍ കസബിനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ആക്രമണത്തിന്‍റെ സൂത്രധാരനായ ജമാ‍‌അത് - ഉദ് - ദാവ തലവന്‍ ഹാഫിസ് സയീദ്.

“ഞാന്‍ കസബിനെ കണ്ടിട്ടേയില്ല. കസബ് ഒരു പാകിസ്ഥാനിയാണെന്നു പോലും ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് ഇയാളെ അറിയുകയുമില്ല, മുമ്പ് കാണുകയും ചെയ്തിട്ടില്ല. ഇത് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. ഞാനും കസബുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണ്” - ഹാഫിസ് സയീദ് അറിയിച്ചു.

166 പേരുടെ മരണത്തിനിടയാക്കിയ 26/11 ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെ യു ഡിയ്ക്കാണെന്നാണ് ഇന്ത്യ സംശയിക്കുന്നത്. എന്നാല്‍ തനിക്കും സംഘടനയ്ക്കും എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സയീദ് പറയുന്നത്.

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്നും ഹാഫിസ് സയീദ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക