ജെയിംസ് കോമി എഫ്‌ബിഐയുടെ മേധാവിയാകും

ശനി, 22 ജൂണ്‍ 2013 (16:32 IST)
PRO
PRO
അമേരിക്കയിലെ പ്രമുഖ അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐയുടെ മേധാവിയായി ജെയിംസ് കോമിയെ പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. ജോര്‍ജ് ബുഷ് ഭരണകാലത്ത് അറ്റോര്‍ണി ജനറലായിരുന്നു കോമി. നിലവിലെ മേധാവി റോബര്‍ട്ട് മുള്ളറുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് കോമിക്ക് സാധ്യത തെളിഞ്ഞത്.

20001 സെപ്തംബര്‍ 11 ആക്രമണത്തിനു പിന്നാലെയാണ് മുള്ളര്‍ ചുമതലയേറ്റത്. പിന്നീട് ഒബാമയുടെ താല്‍പര്യപ്രകാരം മുള്ളര്‍ക്ക് രണ്ടു വര്‍ഷം കൂടി നീട്ടിനല്‍കിയിരുന്നു. കോമിയുടെ നിയമനം സെനറ്റ് കൂടി അംഗീകരിച്ചാല്‍ അടുത്ത പത്തു വര്‍ഷത്തേക്ക് അദ്ദേഹം എഫ്‌ബിഐയുടെ തലപ്പത്ത് തുടരും.
-

വെബ്ദുനിയ വായിക്കുക