ജീന്‍‌സിനു വേണ്ടി ഇവ ‘ടോപ്‌ലെസ്’ ആയി

വ്യാഴം, 21 ജനുവരി 2010 (13:19 IST)
PRO
നയന്‍‌താരയുടെ ചുണ്ടില്‍ ചിലമ്പരശന്‍ കടിക്കുന്ന സിനിമാ പോസ്റ്ററും ഫ്ലക്സുകളും ചെന്നൈയില്‍ ഉണ്ടാക്കിയ ട്രാഫിക് ബ്ലോക്ക് ഓര്‍മ്മ കാണുമല്ലോ. അതിനെ വെല്ലുന്ന ഒരു പരസ്യബോര്‍ഡ് നിരത്തുകളുടെ ഓരങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു. ഹോളിവുഡ് ഗ്ലാമര്‍ നടി ഇവാ മെന്‍‌ഡസിന്‍റെ ‘ടോപ്‌ലസ്’ പ്രദര്‍ശനമാണ് ട്രാഫിക് കുരുക്കുകള്‍ സൃഷ്ടിക്കാനായി ഉടനെത്തുന്നത്.

കാല്‍‌വിന്‍ ക്ലീന്‍ ജീന്‍സിന്‍റെ പരസ്യചിത്രമാണിത്. ശരീരത്തില്‍ എണ്ണതേച്ച് കാല്‍‌വിന്‍ ക്ലീന്‍ ജീന്‍സ് പാന്‍റ്‌ മാത്രം ധരിച്ച് മണലില്‍ കിടക്കുന്ന ഇവാ മെന്‍‌ഡസിന് തുണയായി പ്രശസ്ത മോഡല്‍ ജാമീ ഡോര്‍ണനുമുണ്ട്. മാറിടപ്രദര്‍ശനം നടത്തി മലര്‍ന്നു കിടക്കുന്ന ഇവയെ കെട്ടിപ്പുണര്‍ന്ന് കിടക്കുകയാണ് ഡോര്‍ണന്‍.

ഇതിന്‍റെ വിവിധ ആംഗിളുകളിലുള്ള സ്റ്റില്ലുകളും ഈ ജീന്‍സ് പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. കാല്‍‌വിന്‍ ക്ലീന്‍ ജീന്‍സിന്‍റെ വൈറ്റ്വാഷ്ഡ് കളക്ഷനു വേണ്ടിയാണ് ഇവയുടെ ഈ സാഹസം.

2008ല്‍ ഒരു കമ്പനിയുടെ പരസ്യത്തിനായി ഇവാ മെന്‍‌ഡസ് നഗ്നയായി പോസ് ചെയ്തത് മുമ്പ് വാര്‍ത്തയായിരുന്നു. അതിനെ അപേക്ഷിച്ച് ഇതെത്ര ഭേദം എന്നു തോന്നുമെങ്കിലും ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഈ പരസ്യം ഉപയോഗിക്കാനാവുമെന്ന ഉറപ്പ് കാല്‍‌വിന്‍ ക്ലീന്‍ അധികൃതര്‍ക്കു പോലുമില്ല. കാരണം സെന്‍സര്‍ കത്രികകള്‍ ഈ പരസ്യം കാത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക