ജാക്സന്റെ ത്രില്ലര്‍ നായികയ്ക്ക് 55,000 ഡോളര്‍ നഷ്ടപരിഹാരം

ശനി, 5 ജനുവരി 2013 (14:32 IST)
PRO
PRO
പോപ്പ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്സന്റെ വിഖ്യാത ആല്‍ബം ത്രില്ലറിലെ നായികയ്ക്ക് 55,000 ഡോളര്‍ നഷ്ടപരിഹാരം. ജാക്സന്‍ മരിക്കുന്നതിന് ഒരുമാസം മുമ്പ് നല്‍കിയ കരാര്‍ ലംഘനക്കേസിലാണ് നായിക ഒല റേയ്ക്കു 55,000 ഡോളര്‍ നഷ്ടപരിഹാരം ലഭിക്കുന്നത്.

അതേസമയം ത്രില്ലറിന്റെ സംവിധായകന്‍ ജോണ്‍ ലാന്‍ഡിസും നഷ്ടപരിഹാരക്കേസ് നല്‍കിയിട്ടുണ്ട്. രണ്ട് മില്യണ്‍ ഡോളര്‍ നല്‍കണം എന്നാണ് ലാന്‍ഡിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

1982ല്‍ ആണ് ജാക്സന്റെ ത്രില്ലര്‍ പുറത്തിറങ്ങുന്നത്. ജാക്സനെ പ്രശസ്തിയുടെ പടവിലേക്ക് ഉയര്‍ത്തിയ ഈ ആല്‍ബത്തിന്റെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.

വെബ്ദുനിയ വായിക്കുക