പോപ്പ് സംഗീത രാജാവ് മൈക്കിള്‍ ജാക്സന്‍റെ വിഖ്യാത ജാക്കറ്റിന് ലേലത്തില്‍ ലഭിച്ചത് 1.8 മില്യണ്‍ ഡോളര്‍. "ത്രില്ലര്‍' എന്ന ആല്‍ബത്തില്‍ ജാക്സണ്‍ ധരിച്ച ചുവന്ന തുകല്‍ ജാക്കറ്റാണ് ലേലത്തില്‍ വിറ്റത്. ജാക്സന്റെ രണ്ടാം ചര്‍മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ജാക്കറ്റ് ലേലത്തില്‍ വച്ചത്.
ടെക്സസിലെ വ്യാപാരിയാണു ബെവെര്‍ലി ഹില്‍സില്‍ നടന്ന ലേലത്തില്‍ ജാക്കറ്റ് നേടിയത്. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണം ശേഖരിക്കാന്‍ ജാക്കറ്റ് ഉപയോഗിക്കുമെന്ന് ഇയാള്‍ പറഞ്ഞു.
"ത്രില്ലര്‍' 1983ല്‍ ആണ് പുറത്തിറങ്ങിയത്. ഈ ആല്‍ബത്തില്‍ ജാക്സണ്‍ ധരിച്ചത് രണ്ട് ജാക്കറ്റുകളില്‍ ഒന്നാണ് ലേലത്തില്‍ പോയത്. മറ്റൊരു ജാക്കറ്റ് ഓഹിയോവിലെ ക്ലീവെലാന്‍ഡിലെ റോക്ക് ആന്‍ഡ് റോള്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.