ജയിലിനു നേരെ ആക്രമണം; ഏഴ് മരണം

വെള്ളി, 14 ഫെബ്രുവരി 2014 (11:43 IST)
PRO
യെമനില്‍ ജയിലിനു നേരെ ബോംബാക്രമണം. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. യെമനിലെ പ്രധാന ജയിലിനു നേരെയാണ് ആക്രമണം നടന്നത്.

അല്‍ഖ്വായ്ദ തീവ്രവാദികളെ തടവില്‍ പാര്‍പ്പിച്ച ജയിലിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ജയിലിന് പുറത്ത് തീവ്രവാദികള്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു.

സുരക്ഷാഭടന്മാര്‍ തിരിച്ച് വെടിവെച്ചതോടെ തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഏറ്റമുട്ടലിന്റെ മറവില്‍ ഏതാനും തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായി വ്യാപകമായ തെരച്ചില്‍ സേന നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക