ജമൈക്കയില്‍ വീടിനു നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ജമൈക്കന്‍ നഗരത്തിലാണ് ആക്രമണം ഉണ്ടായത്.
വീട്ടിലുണ്ടായിരുന്ന രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പു നടത്തിയ 19 വയസുകാരന് പൊലീസ് വെടിവയ്പ്പിലും കൊല്ലപ്പെട്ടു. ഒന്‍പതു മിമി നീളമുള്ള തോക്ക് ഇയാളില്‍ നിന്നും കണ്ടെടുത്തു.
പൊലീസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജമൈക്കയില്‍ കൊലപാതകങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.