ജപ്പാനില്‍ ശക്തമായ ഭൂചലനം

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (14:45 IST)
PRO
തെക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ചലനം ബുധനാഴ്ച പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്.

ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. തെക്കന്‍ ടോക്കിയോയില്‍ ഭൂമിക്കടിയില്‍ 400 കിലോമീറ്റര്‍ താഴെയാണ് ചലനം ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ പ്രദേശങ്ങളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക