ചൈനയില്‍ ഉണ്ടായ ഭൂചലനത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടു. ചൈനയിലെ വടക്കു-പടിഞ്ഞാറന്‍ മേഖലയിലെ പര്‍വതപ്രദേശമായ ഗാന്‍സു പ്രവിശ്യയിലാണ് ശക്തമായ ഭൂചലനം നടന്നത്.
ഭൂചലനത്തിന്റെ പ്രഭവസ്ഥാനം പ്രവിശ്യാ തലസ്ഥാനമായ ലാന്‍സൗനു 170 കിലോമീറ്റര്‍ അകലെ 20 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഭൂചലനത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.
ഇന്നലെ രാവിലെ 7.45ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.