ചൈനയില്‍ കനത്ത മഴ: 11 പേര്‍ മരിച്ചു

ബുധന്‍, 24 ജൂലൈ 2013 (11:44 IST)
PRO
ചൈനയില്‍ തുടരുന്ന കനത്ത മഴയില്‍ 11 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഷാന്‍സി പ്രവിശ്യയിലാണ് 11 പേര്‍ മരണപ്പെട്ടത്.

കനത്ത മഴയില്‍ യനാന്‍ നഗരത്തില്‍ മാത്രം ഒന്‍പത് പേര്‍ മരിച്ചു. കൂടാതെ 23 പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തിന് പുറമെ ചൈനയില്‍ കനത്ത മഴയും നാശം വിതയ്ക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന മഴ പ്രദേശത്ത് 5,70,000 പേരെയാണ് ബാധിച്ചത്. 285 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

യാനാന്‍ നഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 900 വീടുകള്‍ നശിച്ചു. 1,100 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്.

വെബ്ദുനിയ വായിക്കുക