ചൈനയില്‍ കടന്നലാക്രമണം: 28 പേര്‍ മരിച്ചു, 580 പേര്‍ ചികിത്സയില്‍

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (17:21 IST)
PRO
പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ കടന്നല്‍ കൂട്ടം നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചതായും 580 പേര്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട്.

200 തവണയിലേറെ കടന്നല്‍ക്കുത്ത് കിട്ടിയവര്‍ ആശുപത്രിയിലുണ്ട്. പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാവുമ്പോള്‍ കടന്നലുകളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അഗ്നിശമന സേന എത്തിയാണ് കടന്നല്‍ കൂട്ടത്തില്‍ നിന്നും ജനങ്ങളെ രക്ഷിച്ചത്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മൂന്ന് ആശുപത്രികളും സജ്ജീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

200 മീറ്ററോളം ഇവ പിന്തുടര്‍ന്ന് കുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏഷ്യന്‍ പുലിക്കടന്നല്‍ എന്ന വെസ്പ മാന്‍ഡീരീനിയ ഇനത്തില്‍പ്പെട്ട കടന്നല്‍ വര്‍ഗമാണ് ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക