ചൈനയില്‍ പ്രതിവര്‍ഷം ഒരു കോടി 30 ലക്ഷം ഗര്‍ഭചിദ്രം നടക്കുന്നതായി റിപ്പോര്‍ട്ട്. അവിവാഹിതകളായ യുവതികളാണ് കൂടുതലും ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞതായി കുടുംബാസൂത്രണ അവലോകന പട്ടിക ചൂണ്ടിക്കാട്ടി ചൈന ഡെയ്‌ലി ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ വിവിധ ആശുപത്രികളില്‍ രേഖപ്പെടുത്തിയ പ്രകാരമുള്ള കണക്കാണ് പത്രം പുറത്തുവിട്ടത്. പ്രാദേശിക ക്ലിനിക്കുകളില്‍ നടത്തിയ ഗര്‍ഭഛിദ്രത്തിന്‍റെ കണക്കുകള്‍ ലഭ്യമല്ല. ഒരു കോടി ഗര്‍ഭഛിദ്ര ഗുളികകള്‍ ചൈനയില്‍ ഒരോ വര്‍ഷവും വിറ്റഴിയുന്നുണ്ടെന്നും പത്രം പറയുന്നു.
1970 മുതല്‍ ചൈന ജനന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടിയില്‍ കൂടുതല്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഗര്‍ഭധാരണം തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് വിവാഹിതകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവിവാഹിതകളായ സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണ്.
20നും 29നും ഇടയില്‍ പ്രായമുള്ള 62 ശതമാനം യുവതികള്‍ ചൈനയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിന്‍റെ എണ്ണം കുറയ്ക്കലാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ദേശീയ കുടുംബാസൂത്രണ കമ്മീഷന്‍ അംഗം വൂ ഷാങ്ചുന്‍ പറഞ്ഞു. സര്‍വകലാശാലാ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തണമെന്നും രക്ഷിതാക്കള്‍ കുട്ടികളെ ലൈംഗിക കാര്യങ്ങള്‍ സംബന്ധിച്ച് പറഞ്ഞ് മനസിലാക്കണമെന്നും പീക്കിംഗ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ലി യിങ് അഭിപ്രായപ്പെട്ടു.