ചാപ്ലിന്‍ ജനിച്ചത് ജിപ്സി കൂടാരത്തില്‍?

വ്യാഴം, 22 മാര്‍ച്ച് 2012 (10:53 IST)
PRO
PRO
ലോകത്തിന്റെ മുഴുവന്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ ഹാസ്യചക്രവര്‍ത്തിയാണ് ചാര്‍ളി ചാപ്ലിന്‍. എന്നാല്‍ ആ മഹാപ്രതിഭയുടെ ജന്മദിനവും ജനനസ്ഥലവും സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

ഒരു ജിപ്സി ടെന്റിലാണ് ചാപ്ലിന്‍ പിറന്നത് എന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാപ്ലിന്റെ മകളുടെ പക്കലുള്ള ഒരു കത്തില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്. ബര്‍മിങ്ങ്‌ഹാമിന് സമീപമാണ് ചാപ്ലിന്‍ ജനിച്ചത് എന്നാണ് കത്തില്‍ പറയുന്നത്. എഴുപതുകളില്‍ ജാക്ക് ഹില്‍ എന്നയാളാണ് ചാപ്ലിന് ഈ കത്ത് അയച്ചത്.

1889-ല്‍ ലണ്ടനിലാണ് ചാപ്ലിന്‍ ജനിച്ചത് എന്നാണ് ഇതുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. ഏപ്രില്‍ 16-നായിരുന്നു ജനനം എന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

1977-ലാണ് ചാപ്ലിന്‍ ലോകത്തോട് വിടപറഞ്ഞത്.

English Summary: A set of letters discovered recently has suggested that Charlie Chaplin may have been born into a gypsy community in the West Midlands.

വെബ്ദുനിയ വായിക്കുക