ചാനല്‍ വാര്‍ത്തയ്ക്കിടെ അശ്ലീലം കടന്നുകൂടി

തിങ്കള്‍, 23 ഏപ്രില്‍ 2012 (18:10 IST)
PRO
PRO
രാവിലെ എഴുന്നേറ്റ് വാര്‍ത്ത കാണാനിരുന്നവര്‍ ശരിക്കും അമ്പരന്നു. വാര്‍ത്തയ്ക്കിടെ ചാനലില്‍ കയറിക്കൂടിയ അശ്ലീലരംഗങ്ങള്‍ കണ്ടാണ് ഹാമില്‍ടണിലെ പ്രേക്ഷകര്‍ ഞെട്ടിയത്.

ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ സം‌പ്രേക്ഷണം ചെയ്ത വാര്‍ത്തയ്ക്കിടെയാണ് അശ്ലീലരംഗങ്ങളും കടന്നുവന്നത്. സ്വവര്‍ഗരതിയുടെ ദൃശ്യങ്ങള്‍ ആയിരുന്നു ഇത്. സെക്കന്‍ഡുകള്‍ മാത്രമാണ് ഈ രംഗങ്ങള്‍ നീണ്ടുനിന്നത്. പക്ഷേ ഇതിനോടകം ഒട്ടേറെ ആളുകള്‍ ഇത് കണ്ടുകഴിഞ്ഞിരുന്നു.

കേബിള്‍ തകരാറുകള്‍ പരിഹരിക്കുന്നവരാണ് ഇത് ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. അധികൃതര്‍ മാപ്പ് ചോദിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക