ഗ്വാണ്ടനാമോയിലെ സഹോദരങ്ങളെ രക്ഷിക്കും; അല്‍ഖ്വെയ്ദ മേധാവി
വ്യാഴം, 1 ഓഗസ്റ്റ് 2013 (09:21 IST)
PRO
ഗ്വാണ്ടനാമോയില്‍ അമേരിക്ക തടവിലാക്കിയവരെ മോചിപ്പിക്കുമെന്ന് അല്‍ഖ്വെയ്ദ മേധാവി അയ്മന്‍ അല്‍ സവാഹിരി. ഒരു ഇസ്ലാമിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് സവാഹിരി ഇക്കാര്യം അറിയിച്ചത്.
തടവറയിലുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ പട്ടിണിസമരത്തിലാണ്. അമേരിക്കയുടെ ഭീകര മുഖമാണ് ഈ സംഭവം തുറന്ന് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരെ വിചാരണയില്ലാതെ വര്‍ഷങ്ങളായി തടവിലിട്ടിരിക്കുകയാണ്. അവരെ മോചിപ്പിക്കാനുള്ള ഒരവസരവും ഞങ്ങള്‍ പാഴാക്കില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെയും സവാഹിരി അപലപിച്ചു. അഫ്ഗാനിസ്ഥാനിലും യെമനിലും പാകിസ്ഥാനിലും അമേരിക്കയുടെ ദൗത്യം പരാജയപ്പെട്ടു എന്നാണ് ഇത് തെളിയിക്കുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ലബനീസ് ഗ്രൂപ്പ് ഹിസ്‌ബൊള്ളയുടെ പങ്കാളിത്തത്തെയും സവാഹിരി രൂക്ഷമായി വിമര്‍ശിച്ചു.