ഗാന്ധിജിയുടെ കുരങ്ങന്മാരും ലേലത്തിന്!

ശനി, 11 മെയ് 2013 (11:18 IST)
PRO
PRO
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട വസ്തുക്കള്‍ ലണ്ടനില്‍ ലേലത്തിന്. അദ്ദേഹത്തിന്റെ ജപമാലയും ചെരുപ്പും പ്രശസ്തമായ മൂന്നു കുരങ്ങന്മാരും ഉള്‍പ്പെടെയുള്ളവയാണ് ലേലത്തിന് വയ്ക്കുന്നത്. മെയ് അവസാനമാണ് ലണ്ടനിലെ മുള്ളോക്‌ ഓക്‌ഷന്‍ ഹൗസില്‍ ലേലം നടക്കുക.

1924 ല്‍ ജുഹുവില്‍ അസുഖബാധിതനായിരിക്കേ ഗാന്ധിജി ഉപയോഗിച്ച വസ്തുക്കളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ജപമാല, അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകള്‍, സ്വന്തമായി തുന്നിയ ഷാള്‍, ഫോര്‍ക്കും സ്പൂണും പാത്രവും, കപ്പ്, ബെഡ്ഷീറ്റ്, ആനക്കൊമ്പില്‍ കൊത്തിയ കുരങ്ങന്മാര്‍ എന്നിവയാണിവ.

രോഗക്കിടക്കയിലായിരിക്കെ അദ്ദേഹം വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന കപ്പും അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളും സ്‌പൂണും അദ്ദേഹം സ്വന്തമായി തുന്നിയെടുത്ത ഷാളും 21ന്‌ ലേലത്തിനു വയ്‌ക്കും. ഗാന്ധിജി 1921ല്‍ എഴുതിയ വില്‍പത്രവും ഇക്കൂട്ടത്തിലുണ്ട്‌.

വെബ്ദുനിയ വായിക്കുക