കാറ്റ് പാരീസ് വിമാനത്താവളം അടച്ചു !

ചൊവ്വ, 10 ഫെബ്രുവരി 2009 (18:52 IST)
ശക്തമായ കാറ്റിനെ തുടര്‍ന്ന് പാരീസിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചിട്ടു. 34 വര്‍ഷത്തിനിടെ ആദ്യമായാണ് വിമാനത്താവളങ്ങള്‍ അടച്ചിടുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ഒരു വിമാനത്താവളം ഇന്നലെയും മറ്റൊന്ന് ഇന്ന് രാവിലെയുമാണ് അടച്ചത്. റോയിസില്‍ നിന്ന് ഗാര്‍ഡിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് റോയിസി.

യാത്രക്കാര്‍ക്കായി 2000 ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തതായി എയര്‍ ഫ്രാന്‍സ് അധികൃതര്‍ പറഞ്ഞു. പ്രദേശിക വിമാനത്താവളങ്ങളും നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക