കാമുകിയുമായി പിണങ്ങി, ശേഷം ഈ സംഗീതജ്ഞന്‍ ചെയ്തത് ഇങ്ങനെ !

ചൊവ്വ, 16 മെയ് 2017 (11:42 IST)
കാമുകിയുമായി പിണങ്ങി സംഗീതജ്ഞന്‍ ഫേസ്‌ബുക്കിലൂടെ ലൈവായി ജീവനൊടുക്കി. സംഗീതജ്ഞന്‍ ജാരദ് മക്ലിമോറാണ് കാമുകിയുമായി പിണങ്ങിയതിന് തീകൊളുത്തി മരിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്‌ബുക്കിലൂടെ ലോകത്തെ കാട്ടിയത്.
 
വീണ്ടും ഒന്നിച്ച് ചേരാന്‍ ഉള്ള ജാരദിന്റെ ആവശ്യം കാമുകി നിരസിച്ചതാണ് മരണത്തില്‍ എത്തിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ കാമുകിയായ അലിസിയ മൂറിനെ കാണാന്‍ ശ്രമിച്ചെങ്കിലും അലിസിയ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. 
 
തുടര്‍ന്ന് തീകൊളുത്തിയ ശേഷം ഇയാള്‍ അലിസിയയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

വെബ്ദുനിയ വായിക്കുക