കാമുകനോടൊപ്പമുള്ള സുഖജീവിതത്തിനായി പിഞ്ചു കുഞ്ഞിനെ അമ്മ കടലില്‍ എറിഞ്ഞ് കൊന്നു

തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (17:06 IST)
PRO
കാമുകനുമായുള്ള ജീവിതത്തിന് തടസമാകുമെന്ന് കരുതി പതിനഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഇംഗ്ലീഷ് ചാനലില്‍ തള്ളിയിട്ടുകൊന്നു.

അഡലെയ്ഡ് എന്നുപേരുള്ള കുഞ്ഞിനെ ഇംഗ്ലീഷ് ചാനലിലെ ബെര്‍ക് സര്‍ മെറിലേക്ക് സെനഗല്‍ സ്വദേശിയായ ഫാബിയെന്നെ കബൗ (36) തള്ളിയിടുന്നതിന്റെ ഫൂട്ടേജ് സിസിടിവിയില്‍നിന്ന് കണ്ടെത്തിയിരുന്നു. പിറ്റേന്ന് പുഷ്‌ചെയറില്‍ മുറുക്കിവച്ചനിലയില്‍ കുഞ്ഞിന്റെ മൃതദേഹം പൊന്തിക്കിടക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുകയയായിരുന്നു.

പത്തുദിവസത്തെ അന്വേഷണത്തിനുശേഷം പ്രാമില്‍നിന്ന് ലഭിച്ച ഡിഎന്‍എയുടെ അടിസ്ഥാനത്തില്‍ ഫാബിയെന്നെയെ കണ്ടെത്തുകയായിരുന്നു. പാരിസില്‍ അറുപത്തിമൂന്നുകാരനോടൊപ്പം താമസിച്ചുവരികയായിരുന്നു. അഡലെയ്ഡിന്റെ പിതാവിനോടൊപ്പം പ്രണയജീവിതം നയിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊടുംക്രുരത നടത്തിയതെന്ന് ഫിലോസഫി വിദ്യാര്‍ത്ഥിനിയായ ഫാബിയെന്നെ വെളിപ്പെടുത്തി.

കുഞ്ഞിനെ വളര്‍ത്താനായി തന്റെ മുത്തശിക്ക് കൈമാറിയിരിക്കുകയാണെന്നാണ് കാമുകനോട് ഫാബിയെന്നെ കള്ളംപറഞ്ഞത്. കുഞ്ഞിന്റെ അമ്മക്ക് ജീവപര്യന്തം ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക